
കേരളത്തിലെ എല്ലാ ഭാഗങ്ങളിലും കാണുന്ന വൈവിധ്യമാർന്ന പുട്ടുകൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ പ്രദർശിപ്പിക്കുക എന്ന ആശയത്തോടെ ആരംഭിച്ച ദേ പുട്ട് ഇനി ഷാർജയിലും.
വലിയ ആഘോഷത്തോടെ ഷാർജ സഫാരി മാളിൽ ‘ദേ പുട്ട്’ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. നടൻ ദിലീപ്, നാദിർഷ തുടങ്ങിയവർ പങ്കെടുത്ത വിപുലമായ ചടങ്ങിൽ ആയിരത്തിലധികംപേർ പങ്കെടുത്തു.
കൊച്ചി, ദുബായ്, ദോഹ തുടങ്ങിയ ഇടങ്ങളിൽ ദേ പുട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
https://www.facebook.com/watch/?v=1395947578267941
Post Your Comments