മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ട് സ്ത്രീകൾക്ക്. മാര്‍ച്ച് ഒമ്പതിന് ജിദ്ദയില്‍ നിന്നു കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യയുടെ 960 നമ്പര്‍ വിമാനത്തിലെത്തിയ വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്കും മാര്‍ച്ച് 12ന് നെടുമ്പാശ്ശേരിയിൽ എയര്‍ ഇന്ത്യയുടെ 964 നമ്പര്‍ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും പ്രായമായവരാണ്. ഇവർ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഈ വിമാനങ്ങളില്‍ എത്തിയ യാത്രക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253.
ഇവരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വണ്ടൂര്‍ വാണിയമ്പലം സ്വദേശി
9/3/20
രാവിലെ 7.30 – എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.
രാവിലെ 10.00 -10 പേരോടൊപ്പം ഓട്ടോ ക്യാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു.
രാവിലെ 10.45ന് കാരക്കുന്ന് ഷാപ്പിന്‍ കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടില്‍ ചെലവഴിച്ചു. ഉച്ചയ്ക്ക് 12.30ന് ശാന്തിനഗറിലെ ബന്ധു വീട്ടിലും തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്പലത്തുള്ള വീട്ടിലും എത്തി.
13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനി.
പ്രാഥമിക റൂട്ട് മാപ്പ്
12/03/20
രാവിലെ 7.30 – എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
രാവിലെ ഒന്‍പതു മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് ഉള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.
ഉച്ചയ്ക്ക് 2:30ന് – ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി.
വൈകുന്നേരം 4:00- സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂര്‍ ഉള്ള വീട്ടിലേക്ക് പോയി.
13/3/20 ന് രാവിലെ അഡ്മിറ്റ് ആയി.
Post Your Comments