ബേബി ഫുഡിൽ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കുഞ്ഞുങ്ങളിൽ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആറ് മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തന്നെ നൽകണമെന്നും ഡോക്ടർ പറയുന്നു. ആറ് മാസം മുമ്പ് പരസ്യങ്ങളിൽ കാണുന്ന മധുരം അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് പരമാവധി നൽകാതിരിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങളിൽ ഭാവിയിൽ പ്രമേഹം, പൊണ്ണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബേബിഫുഡ് ചില കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ അലർജി, ദഹനപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
Post Your Comments