Latest NewsNewsInternational

കോവിഡിനെ നേരിടാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾക്ക് പിന്നാലെ ചൈനീസ് ജനത, വിപണിയിൽ നാരങ്ങയ്ക്ക് വന്‍ ഡിമാൻഡ്

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി പ്രത്യേക പങ്കുവഹിക്കുന്നുണ്ട്

കോവിഡിനെ തുടച്ചു നീക്കാനും പ്രതിരോധം സൃഷ്ടിക്കാനും പ്രകൃതിദത്ത മാർഗ്ഗങ്ങൾക്ക് പിന്നാലെ ചുവടുവെച്ചിരിക്കുകയാണ് ചൈനീസ് ജനത. രാജ്യത്ത് കോവിഡ് പരിശോധനകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രതിരോധ മാർഗ്ഗങ്ങളുമായി എത്തിയിരിക്കുന്നത്. പരമ്പരാഗത ചികിത്സയുടെ ഭാഗമായി നാരങ്ങായ്ക്കാണ് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ചൈനയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിൽ 38 ലക്ഷം ടൺ ചെറുനാരങ്ങയുടെ വിൽപ്പനയാണ് നടന്നിട്ടുള്ളത്. സാധാരണയായി 6 ലക്ഷം ടൺ വിൽപ്പന മാത്രമാണ് ഈ പ്രാവിശ്യയിൽ നടക്കാറുള്ളത്.

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് വൈറസിനെ നേരിടാനാണ് ചൈനീസ് ജനത വിറ്റമിൻ സി അടങ്ങിയ ഭക്ഷണത്തെ ആശ്രയിക്കുന്നത്. വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. നിലവിൽ, ബീജിംഗ്, ഷാങ്ഹായി നഗരങ്ങളിലാണ് നാരങ്ങയുടെ ഡിമാൻഡ് വർദ്ധിച്ചിട്ടുളളത്. ഒരു കിലോ നാരങ്ങയ്ക്ക് 6 യുവാനാണ് ഈടാക്കുന്നത്. മുൻപ് 2 യുവാൻ മുതൽ 3 യുവാൻ വരെയായിരുന്നു ഒരു കിലോ നാരങ്ങയുടെ വില.

Also Read: വാടക വീട്ടില്‍ കഞ്ചാവ് വില്‍പന; മൂന്ന് യുവാക്കൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button