തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാഗ്രതയില്ലായ്മ പലയിടത്തും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ആരും റോഡില്‍ ഇറങ്ങരുതെന്നും കച്ചവടകേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ആളുകള്‍ വെളിയിലിറങ്ങിയാൽ കുഴപ്പമില്ലെന്നാണ്. മൂന്നാറിലും, വെളളനാടും, കൊല്ലത്ത് അപകടമുണ്ടായപ്പോഴും, ശീചിത്രയിലെ ഡോക്ടര്‍മാരുടെ കാര്യത്തിലും എല്ലാം വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രൻ
ഭീതി പരത്തുന്ന അന്തരീക്ഷം ഉണ്ടാക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇപ്പോള്‍ റോഡിലും, വാഹനങ്ങളിലുമൊന്നും ആളുകള്‍ ഇല്ലാത്ത അവസ്ഥയാണ്. അത്തരത്തിലുളള ഭീതി ജനകമായ അന്തരീക്ഷം ഉണ്ടാക്കാതെ നമ്മള്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കുകയാണ് വേണ്ടത്. താനും പ്രതിപക്ഷ ഉപ നേതാവ് ഡോ. എം കെ മുനീറും കൂടിയാരംഭിച്ച ഹാന്‍ഡ് വാഷ് ചലഞ്ച് കേരളത്തിലെ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments