Latest NewsNewsIndiaBusiness

കോവിഡിലും തളരാതെ പൊതുമേഖല സ്ഥാപനങ്ങൾ, ലാഭത്തിൽ വൻ കുതിച്ചുചാട്ടം

ലാഭത്തിന്റെ മുഖ്യപങ്കും വഹിച്ചിട്ടുള്ളത് എണ്ണ വിതരണ, റിഫൈനിംഗ് കമ്പനികളാണ്

ലോകം മുഴുവനും കോവിഡ് ആഞ്ഞടിച്ചപ്പോഴും പ്രതിസന്ധികളിൽ തളരാതെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ. കോവിഡ് പിടിമുറുക്കിയ 2020-2021 സാമ്പത്തിക വർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയർന്നത് 70 ശതമാനത്തോളമാണ്. കോവിഡ് കാലയളവിൽ പലിശ നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കിൽ ആയിരുന്നു ഉണ്ടായിരുന്നത്. കൂടാതെ, നിർമ്മാണങ്ങളുടെ പ്രവർത്തന ചിലവ് കുറഞ്ഞതും ലാഭം കൂടാൻ കാരണമായി. എന്നാൽ, 2019-20 സാമ്പത്തിക വർഷത്തിൽ ലാഭം 35 ശതമാനമാണ് ഇടിഞ്ഞത്.

ലാഭത്തിന്റെ മുഖ്യപങ്കും വഹിച്ചിട്ടുള്ളത് എണ്ണ വിതരണ, റിഫൈനിംഗ് കമ്പനികളാണ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, എൻടിപിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കോടികളുടെ ലാഭമാണ് നേടാൻ സാധിച്ചത്. 2020-21 ൽ രാജ്യത്തെ 255 പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം 1.58 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 2019-20 കാലയളവിൽ ഇത് 0.93 ലക്ഷം കോടി രൂപയായിരുന്നു.

Also Read: ആദിശങ്കര വിരചിതം നിർവ്വാണ അഷ്ടകം

കോവിഡ് കാലയളവിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കമ്പനികളുടെ മൊത്തം വേതന ചിലവ് 2019-20 ൽ 1.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, 2020-21ൽ 6 ശതമാനം കുറഞ്ഞ് വേതന ചിലവ് 1.47 ലക്ഷം കോടി രൂപയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button