കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കുന്ന കുറിപ്പുമായി സൈറ വസീം. നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിന് പിന്നലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളത്. ആഗ്രഹങ്ങള്‍ക്കും ജീവിതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആജ്ഞകള്‍ക്ക് നടുവളച്ച് എന്തിനാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന് സൈറ വസീം ചോദിക്കുന്നു.
എത്ര പെട്ടന്നും നിസാരവുമായാണ് ഞങ്ങളുടെ ശബ്ദം നിങ്ങള്‍ നിശബ്ദമാക്കിയതോന്നും ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എത്ര പെട്ടന്നാണ് വിലക്കുന്നതന്നും എതിര്‍പ്പുകള്‍ രേഖപ്പെടുത്താനും അഭിപ്രായങ്ങള്‍ പറയാനും എന്തുകൊണ്ടാണ് അനുമതിയില്ലാത്തതോന്നും സൈറ വസീം ഇന്‍സ്റ്റഗ്രാം കുറിപ്പിലീടെ ചോദിക്കുന്നു.
ഞങ്ങളുടെ നിരീക്ഷണം എന്താണെന്ന് അറിയുന്നതിന് മുന്‍പ് തന്നെ എങ്ങനെയാണ് അതിനെ അപലപിക്കാന്‍ സാധിക്കുന്നത്. നിലനില്‍പിനെക്കുറിച്ചുള്ള ആശങ്കയില്ലാതെ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്തത്. കഷ്ടപ്പാടുകളിലൂടെ പരീക്ഷണം നടത്തുകയാണ് ഓരോ കശ്മീരിയെന്നും വ്യാജവും സമാനതകളില്ലാത്ത നിശബ്ദതയാണ് താഴ്‌വരയിലുള്ളതെന്നും സൈറ വസീം ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.
https://www.instagram.com/p/B8HbAKKlUvT/?utm_source=ig_embed
ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കുന്നില്ല. പകരം അവര്‍ക്ക് വേണ്ടെതെന്താണെന്ന് ആജ്ഞാപിക്കുകയാണ്. തളര്‍ന്നുപോവുന്ന അവസ്ഥയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ തയ്യാറല്ല. കശ്മീരിനെക്കുറിച്ചുള്ള നീതിപൂര്‍വ്വമല്ലാത്ത വളച്ചൊടിക്കപ്പെട്ട സത്യങ്ങളുടെ പ്രകടനത്തെ വിശ്വസിക്കരുതെന്നാണ് തനിക്ക് ലോകത്തോട് ആവശ്യപ്പെടാനുള്ളത്. ഞങ്ങളുടെ ക്ലേശവും ദുരിതവും നിസാരമായി നിങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചത്. എത്രകാലം നിങ്ങള്‍ക്ക് ഞങ്ങളെ ഇങ്ങനെ നിശബ്ദരാക്കി മുന്നോട്ട് പോവാന്‍ സാധിക്കുമെന്നും സൈറ വസീം ചോദിക്കുന്നു.
Post Your Comments