പുനെ: പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം നിർമ്മിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. പുനെ സ്വദേശിയായ 37കാരന്‍ മയുര്‍ മാണ്ഡെയാണ് ക്ഷേത്രം നിര്‍മിച്ചത്. രാമക്ഷേത്രം നിര്‍മ്മാണത്തിലും മറ്റനേകം കാര്യങ്ങള്‍ ചെയ്തതിനുമുള്ള നന്ദിയായാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് മയുർ പറയുന്നത്.
Also Read:നിങ്ങള്‍ക്ക് അറിയാത്ത സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്
‘മോദി ഒരുപാട് വികസനമുണ്ടാക്കി. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിയമം എന്നിവയടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്തു’വെന്ന് മയുര്‍ മുണ്ഡെ പറഞ്ഞു. ഇദ്ദേഹം ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റായി ജോലി ചെയ്യുകയാണ്.
ജയ്പൂരില്‍ നിന്നും മാര്‍ബിള്‍ എത്തിച്ചാണ് മയുര്‍ മോദിയുടെ ചിത്രമുള്ള രൂപക്കൂട് ഉണ്ടാക്കിയത്. 1.6 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കിയത്. മോദിയെ സ്തുതിച്ചുള്ള ഒരു കവിതയും ഇയാള്‍ സമീപത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട നേതാവിനുള്ള ഉപഹാരമായിട്ടാണ് മയുർ ഈ ക്ഷേത്രത്തെ കാണുന്നത്.
Post Your Comments