ഇസ്ലാമാബാദ്: വാർത്താ ബുള്ളറ്റിൻ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ പാകിസ്ഥാന്റെ ഭൂപടം കാണിക്കണമെന്ന് വാർത്താ ചാനലുകൾക്ക് നിർദേശം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാത്രി 9 മണിക്ക് രാജ്യത്തെ എല്ലാ വാർത്താ ചാനലുകളും ‘പാകിസ്ഥാന്റെ ഭൂപടം’ പ്രദർശിപ്പിക്കണമെന്നാണ് പാകിസ്ഥാൻ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചാനലുകൾക്ക് നൽകുന്ന നിർദേശം.
കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന് ഇമ്രാൻ ഖാൻ ‘പുതിയ രാഷ്‌ട്രീയ ഭൂപടം’ പുറത്തിറക്കിയിരുന്നു. കശ്മീർ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഭൂപടമാണ് രണ്ട് മിനിട്ട് ചാനലുകളിൽ പ്രദർശിപ്പിക്കണമെന്ന് ഇമ്രാൻ ഖാൻ നിർദേശിച്ചിരിക്കുന്നത്.
ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ
ഇമ്രാൻ ഖാന്റെ നിർദേശത്തെ പാക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി സ്വാഗതം ചെയ്തു. ഓർഡിനൻസ് 2002 ലെ സെക്ഷൻ 5 പ്രകാരം സർക്കാരിന് ഇത്തരത്തിൽ ചെയ്യാൻ അധികാരമുണ്ടെന്ന് ഫവാദ് ചൗധരി ന്യായീകരിച്ചു.
Post Your Comments