KeralaLatest NewsNews

മയക്കുമരുന്ന് വിൽപ്പനക്കാരനെ ജയിലിലടച്ചു : പ്രതി അമീർ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി

മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ്- എൻ ഡി പി എസ് ആക്ട് പ്രകാരം റൂറൽ ജില്ലയിൽ നിന്നും തടങ്കലിൽ അടയ്ക്കുന്ന പതിനാലാമത്തെ ആളാണ് അമീർ

മൂവാറ്റുപുഴ : മയക്കുമരുന്ന് വിൽപ്പനക്കാരനെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ അമീർ (41) നെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസ്, കരിമണൽ , കോതമംഗലം, കുറുപ്പുംപടി, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്.

മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ്- എൻ ഡി പി എസ് ആക്ട് പ്രകാരം റൂറൽ ജില്ലയിൽ നിന്നും തടങ്കലിൽ അടയ്ക്കുന്ന പതിനാലാമത്തെ ആളാണ് അമീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button