
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി എത്താന്‍ സാധ്യത തെളിഞ്ഞു. പിബിയില്‍ തുടരുന്ന നേതാക്കളില്‍ മുതിര്‍ന്ന അംഗത്തെ പരിഗണിക്കാന്‍ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണിത്. പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. അശോക് ധാവ്‌ലെയുടെ പേര് വടക്കേ ഇന്ത്യന്‍ ഘടകങ്ങള്‍ ഉയര്‍ത്തിയെങ്കിലും കേരള നേതാക്കള്‍ ഇത് അംഗീകരിച്ചില്ല.
എന്നാല്‍ പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായി വിജയന് മാത്രം ഇളവും നല്കിയാല്‍ തുടരുന്ന അംഗങ്ങളില്‍ കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി എം.എ. ബേബിക്കാണ്. കേരളഘടകത്തിനും കേന്ദ്രത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും ബേബി സ്വീകാര്യനാണ്. ഈ സാഹചര്യത്തിലാണ് ബേബിയുടെ പേര് നിര്‍ദ്ദേശിക്കാനുള്ള ധാരണയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരിക്കുന്നത്.
Post Your Comments