Latest NewsNewsIndia

ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല. നിർബന്ധമാണ്: വിലക്ക് ദുഃഖകരമെന്ന് മതത്തിനായി സിനിമ ഉപേക്ഷിച്ച ‘ദംഗൽ’ നായിക സൈറ വസീം

ഡൽഹി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ​ഹിജാബ് വിലക്കിൽ പ്രതിഷേധമറിയിച്ച് മതത്തിനായി സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണെന്നും ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണെന്നും സൈറ വസീം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം എന്ന് അതിന്റെ വിപരീതമായി ചെയ്ത് കൊണ്ട് പറയുന്നത് ദുഖകരമാണെന്നും സൈറ പറഞ്ഞു.

‘ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല, നിർബന്ധമാണ്. ഒരു സ്ത്രീ തന്നെ സമർപ്പിച്ച ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുകയാണ്. ഞാന്‍ ബഹുമാനത്തോടെയും നന്ദിയോടെയും ഹിജാബ് ധരിക്കുന്നു. അതിലൂടെ മതപരമായ പ്രതിബദ്ധത നിർവഹിച്ചതിന്റെ പേരിൽ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയെ ചെറുക്കുകയുമാണ്. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ്. നിങ്ങളുടെ അജണ്ട പോഷിപ്പിക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താൻ അവരെ നിർബന്ധിക്കുകയാണ്. ഇതിനെല്ലാം ഉപരിയായി സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം എന്ന് അതിന്റെ വിപരീതമായി ചെയ്ത് കൊണ്ട് പറയുന്നത് ദുഖകരമാണ്’. സൈറ വസീം പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ നിര്‍ത്തില്ല, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം:വെല്ലുവിളിയുമായി കോടിയേരി
തന്റെ മതവിശ്വാസത്തെയും ജീവിതത്തെയും സിനിമാ അഭിനയം ബാധിക്കുന്നു എന്ന് വ്യക്തമാക്കിയാണ് 2019ൽ വസീം സൈറ സിനിമയിലഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. തന്റെ പഴയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടു.

ആമിർ ഖാനോടൊപ്പം അഭിനയിച്ച ‘ദം​ഗൽ’ ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം സൈറയെ തേടി നിരവധി അവസരങ്ങളാണ് വന്നത്. പിന്നീട് ആമിർ ഖാനോടൊപ്പം തന്നെ അഭിനയിച്ച ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ എന്ന ചിത്രവും വലിയ വിജയമായിരുന്നു. എന്നാൽ, പിന്നീട് തനിക്ക് സിനിമ മേഖലയിൽ തുടരാൻ താൽപര്യമില്ലെന്ന് സൈറ പ്രഖ്യാപിച്ചു. തന്റെ ഇമാമുമായുള്ള ബന്ധത്തെ സിനിമ ബാധിക്കുന്നുണ്ടെന്നും വിശ്വാസത്തിലൂന്നിയ പുതിയ ജീവിതം തുടങ്ങാൻ താൻ ആഗ്രഹിക്കുന്നു എന്നും പ്രഖ്യാപിച്ച് സൈറ വസീം സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button