
കൊച്ചി : മുതിർന്ന നടി മല്ലിക സുകുമാരനെതിരെയും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയ്ക്കെതിരെയും ആഞ്ഞടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സുപ്രിയ മോനോനെ അർബൻ നക്സൽ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം എമ്പുരാന്‍ വിവാദത്തില്‍ പോസ്റ്റിട്ട മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടത്.
മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്സലൈറ്റായ മരുമകളെ ആദ്യം നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കിടെ റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്ന് തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. മൂന്ന് മിനിറ്റോളം വരുന്ന വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാകും ഇന്ന് വൈകിട്ടോടെ പുതിയ പതിപ്പ് പ്രദർശനത്തിനെത്തുക. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം വെട്ടിമാറ്റും.
Post Your Comments