ലക്നൗ: താലിബാന്‍ ചിന്താഗതിക്കാരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത്തരം ചിന്താഗതി പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്നും താലിബാനെ പിന്തുണയ്ക്കുന്നവരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു.
‘അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കാത്തവര്‍, 2013 ലെ മുസഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി രംഗത്തുവരുന്നവര്‍ എല്ലാം തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ്.’ ആദിത്യനാഥ് വ്യക്തമാക്കി.
ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം രക്തം ദാനം ചെയ്തു കാണിക്ക്, അത് ജീവദാനമാണ്: ഷിംന അസീസ്
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും താലിബാന്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Post Your Comments