Latest NewsIndiaInternational

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിച്ചില്ലെങ്കിൽ അഫ്ഗാനിലെ അവസ്ഥ വരും: ഭീഷണിയുമായി മെഹ്ബൂബ മുഫ്തി

'നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . വാജ്പേയി എങ്ങനെയാണ് സമാധാന പ്രക്രിയ ആരംഭിച്ചത് എന്ന് നോക്കുക'

ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ അഫ്ഗാനിസ്താനെ ഉദാഹരണമായി കാട്ടി ഭീഷണിയുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ശനിയാഴ്ച കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് താലിബാനെ പ്രകീര്‍ത്തിച്ചുള്ള മുഫ്തിയുടെ ഭീഷണി .

അഫ്ഗാനിസ്താനിലെ സ്ഥിതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നുമാണ് മുഫ്തിയുടെ ആവശ്യം . അടല്‍ ബിഹാരി വാജ്പേയി ചെയ്തതുപോലെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . വാജ്പേയി എങ്ങനെയാണ് സമാധാന പ്രക്രിയ ആരംഭിച്ചത് എന്ന് നോക്കുക. നിങ്ങള്‍ കശ്മീരികളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും നിങ്ങള്‍ കൊള്ളയടിച്ചതെല്ലാം തിരികെ നല്‍കുകയും വേണം. നോക്കൂ, എന്താണ് നമ്മുടെ അയല്‍പ്പക്കത്ത് (അഫ്ഗാനിസ്താന്‍) സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യം താലിബാന്‍ കാരണം രാജ്യംവിട്ടു . സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കൂ. – ഇത്തരത്തിലാണ് മുഫ്തിയുടെ പ്രസ്താവന .

ഇത് കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പോരാടാനും മുഫ്തി ജനങ്ങളോട് ആവശ്യപ്പെട്ടു . അതേ സമയം മുഫ്തിയെ വിമര്‍ശിച്ച്‌ വിവിധ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട് . ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരുടെയും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button