ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസുകളുടെ തുടര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കൃത്യസമയത്ത് തെളിവുകള്‍ കോടതിക്കു മുന്‍പില്‍ ഹാജാരാക്കുന്നതില്‍ പോലീസിനും സര്‍ക്കാരിനും പ്രോസിക്യൂഷനും വീഴ്‌ച സംഭവിച്ചുവെന്നും ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്‌ജി എസ്.എന്‍. ദിന്‍ഗ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാപത്തില്‍ പോലീസ് എഴുതിതളളിയ 241 കേസുകളില്‍ 186 എണ്ണമാണ് പുനരന്വേഷിച്ചത്.സിഖുകാരെ ആക്രമിക്കാന്‍ പോലീസ്, അക്രമികള്‍ക്ക് ഒത്താശ ചെയ്‌തുവെന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്.സിഖ് വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന സര്‍ക്കാരും, പോലീസും കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതുവഴി കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നഷ്ടമായി.
ഗൾഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനാകും: ഇറാന്‍
10 കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതിനാല്‍ കലാപത്തിന് സഹായിച്ച പോലീസുകാര്‍ക്കെതിരെ നടപടിക്ക് ഹര്‍ജി ഫയല്‍ ചെയ്യണമെന്ന് പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ ആര്‍ എസ് സുരി ചീഫ് ജസ്റ്റിസ് മുന്‍പാകെ ബോധിപ്പിച്ചു.റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്‌റ്റിസ് എസ്.എ. ബോംബ്‌ഡെ അധ്യക്ഷനായ മുന്നംഗ ബെഞ്ചിന് ഉറപ്പു നല്‍കി.
1984 ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെയാണു രാജ്യമെമ്പാടും സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിഖ് വംശജര്‍ ഏറെയുള്ള ഡല്‍ഹിയിലായിരുന്നു കലാപം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം 2733 പേര്‍ കൊല്ലപ്പെട്ടു.
Post Your Comments