ന്യൂഡല്‍ഹി: പശ്‌ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷറീഫ്. പറഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രസക്‌തി വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമാധാനശ്രമങ്ങള്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇറാന്‍, യു.എ.ഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ പ്രാധാന്യം ഇറാന്‍ ചൂണ്ടിക്കാട്ടിയത്.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതും തുടര്‍ന്ന് ഇറാഖിലെ യു.എസ്. താവളങ്ങളിലേക്ക് ഇറാന്‍ നടത്തിയ റോക്കറ്റാക്രമണങ്ങളും പശ്‌ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയിരുന്നു. നേരത്തെ ഇന്ത്യൻ അംബാസഡറും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു.”ലോകസമാധാനത്തിന് ഇന്ത്യ എല്ലായ്‌പ്പോഴും വലിയ പങ്കു വഹിക്കാറുണ്ട്. സമാധാനത്തിന് ഏതു രാജ്യം ശ്രമിച്ചാലും, പ്രത്യേകിച്ച് ഞങ്ങളുടെ സുഹൃത്തായ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യും”- ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ അലി ചെജെനി പറഞ്ഞു.
കണ്ണൂരില്‍ ആര്‍.എസ്.എസ്. പരിപാടി എസ്.ഐ ഉദ്‌ഘാടനം ചെയ്‌തത് വിവാദമാകുന്നു; അന്വേഷണം ആരംഭിച്ചു
യുദ്ധമല്ല, സമാധാനമാണു വേണ്ടത്. ഈ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്. ലോകസമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ചെജെനി വ്യക്‌തമാക്കി.
Post Your Comments