ലഖ്‌നൗ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് വീണ്ടും അന്വേഷണം നടത്താനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കാനാണ് യോഗിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തലുകള്‍.
മുന്‍ ഡിജിപി അതുലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.മുന്‍ അഡീഷണല്‍ ഡയറക്ടര്‍ യോഗേശ്വര്‍ കൃഷ്ണ ശ്രീവാസ്തവ, മുന്‍ ജില്ലാ ജഡ്ജി സുബ്ഹാഷ് ചന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പ്രത്യേക സംഘത്തില്‍ ഉള്ളത്. സിഖ് വിരുദ്ധ കലാപത്തില്‍ 2800 പേരാണ് കൊല്ലപ്പെട്ടത്.ഇതുസംബന്ധിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത.
Post Your Comments