Latest NewsIndia

പിത്രോദയെ തള്ളി രാഹുൽ : വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം,മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി

1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച്‌ സാം പിത്രോദ നടത്തിയ പ്രസ്താവന പൂര്‍ണമായി തെറ്റാണ്.

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ സാം പിത്രോദയെ പൂര്‍ണമായി തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച്‌ സാം പിത്രോദ നടത്തിയ പ്രസ്താവന പൂര്‍ണമായി തെറ്റാണ്. തന്റെ പ്രസ്താവനയില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ഇക്കാര്യം അദ്ദേഹത്തോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പഞ്ചാബിലെ ഫത്തേഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രസ്താവന വിവാദമായതോടെ പിത്രോദയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പിത്രോദയുടേത് വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. നേതൃത്വം തള്ളിപ്പറഞ്ഞതോടെ പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ച ചെയ്യാന്‍ വേറെയും നിരവധി വിഷയങ്ങളുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത്.

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു. താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ പ്രതികരിച്ചിരുന്നു. പഞ്ചാബില്‍ ഏറെ വൈകാരികമായ വിഷയമാണ് 84ലെ സിഖ് വിരുദ്ധ കലാപം. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button