1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ 186 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി രണ്ട് മാസം കൂടി അനുവദിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്ദേ, എസ് അബ്ദുള്‍ നാസര്‍ എന്നിവിരടങ്ങുന്ന ബെഞ്ചാണ് രണ്ട് മാസം കൂടി സമയം വേണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷ അനുവദിച്ചത്. കേസിന്റെ അമ്പത് ശതമാനം അന്വേഷണവും പൂര്‍ത്തിയായെന്നും സംഘം കോടതിയെ അറിയിച്ചു.
കലാപത്തില്‍ പേരുള്ള 62 പോലീസുകാരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയിലെ അംഗമായ എസ്. ഗരദ് സിംഗ് കഹ്ലോണ്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു. ഡല്‍ഹി മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എന്‍. ധിംഗ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 11 നാണ് സുപ്രീംകോടതി കേസ് അന്വേിഷക്കാനായി എസ്.ഐ.ടി രൂപീകരിച്ചത്.
1984 ഒക്ടോബര്‍ 31 ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നാണ് സിഖ് വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ദിരയുടെ അംഗരക്ഷകരായ സിഖ് ഉദ്യോഗസ്ഥരായിരുന്നു അവര്‍ക്കെതിരെ നിറ ഒഴിച്ചത്.കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം 2,733 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments