ഡല്‍ഹി : സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. സജ്ജന്‍ കുമാറിന്റെ അപ്പീലില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപരന്യന്തം ശിക്ഷയ്ക്ക് വിധിയിക്കുന്നത്.
Post Your Comments