Latest NewsNewsIndia

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്ക് വധഭീഷണി; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്ക് വധഭീഷണി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതി മനിവാളിനും കുടുംബത്തിനുമാണ് നിരവധി വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. സംഭവത്തില്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകളും ഓഡിയോ സന്ദേശങ്ങളുമുള്‍പ്പെടുത്തി സ്വാതി ഡല്‍ഹി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടിരുന്നില്ല. തുടര്‍ന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഡല്‍ഹി പോലീസിന് നേരിട്ട് നോട്ടീസയച്ചു.

ALSO READ: എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും

സംഭവത്തിൽ സ്പാ മുതലാളിമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നിരവധി സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ക്കെതിരെ സ്വാതി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സ്പാകളും ബ്യൂട്ടി പാര്‍ലറുകളുമാണ് അടച്ചു പൂട്ടിയത്. ഇതിനുപിന്നാലെ സ്പാ മുതലാളിമാരില്‍ നിന്നും മറ്റും നിരവധി ഫോണ്‍ കോളുകളും ഓഡിയോ സന്ദേശങ്ങളുമാണ് സ്വാതിയേയും കുടുംബത്തേയും തേടിയെത്തിയത്.

ALSO READ: കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫിന്റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍നിന്ന് വിട്ടുനിന്ന് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ധാ​ന നേ​താ​ക്ക​ള്‍

ഡല്‍ഹി പോലീസ് സുരക്ഷ വാഗ്ദാനം ചെയ്‌തെങ്കിലും സ്വാതി അത് നിരസിച്ചു. നിലവില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button