ന്യൂഡൽഹി: ഓക്സ്ഫഡ്, ഹാർവാഡ്, യേൽ, സ്റ്റാൻഫഡ് തുടങ്ങിയ മുൻനിര വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നിർണ്ണായക നീക്കം തുടങ്ങി. ആഗോളപ്രശസ്തമായ സ്ഥാപനങ്ങളുടെ കാമ്പസുകൾ ഇന്ത്യയിൽത്തന്നെ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമത കൈവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നത്.
READ ALSO: ‘അധികാരത്തിലുള്ള നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’; മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി
ഇക്കാര്യത്തിൽ ഉത്സാഹപൂർണമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഓസ്‌ട്രേലിയ സർക്കാരും ചില വിദേശസർവകലാശാലകളും ഈ നിർദേശത്തിൽ താത്‌പര്യം പ്രകടിപ്പിച്ചതായും വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ ഒരു മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ അറിയിച്ചു. വിദേശസ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കാമ്പസ് അനുവദിക്കാമെന്ന് പുതിയ വിദ്യാഭ്യാസനയത്തിലും നിർദേശിച്ചിരുന്നു.
നിലവിൽ രാജ്യത്ത് അറുനൂറ്റിയമ്പതോളം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്ത സംരംഭങ്ങളിലൂടെ വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്.
Post Your Comments