കോന്നി : കോന്നി മണ്ഡലത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍നിന്ന് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തില്ല. അടൂര്‍ പ്രകാശ് എംപി, റോബിന്‍ പീറ്റര്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. അതേസമയം ആന്റോ ആന്റണി എംപി എത്തിയിരുന്നു. കൊട്ടിക്കലാശ വേദികളില്‍ പോകാറില്ലെന്നാണ് അടൂര്‍ പ്രകാശ് ഇതിന് വിശദീകരണം നൽകിയത്.
Read also: ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി
സ്ഥാനാര്‍ഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശിന് നേതൃത്വവുമായി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള ഉടക്കായിരുന്നു അദ്ദേഹത്തിന്. എന്നാൽ പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അടൂർ പ്രകാശിനെ അനുനയിപ്പിക്കുകയായിരുന്നു.
Post Your Comments