
ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി പഞ്ചാബി ഹൗസിലെ ‘രമണൻ’. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂവെന്ന് രമണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരീശ്രീ അശോകൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ”ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്” എന്നാണ് ചിലർ ചോദിക്കുന്നത്. രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോയെന്നും ചിലർ പറയുന്നുണ്ട്.
Post Your Comments