KeralaLatest NewsNews

 ഇടതുമുന്നണിയിലേക്ക് : രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ച് : ജോസ് കെ മാണി

കോട്ടയം : കേരളകോൺഗ്രസ്(എം) ജോസ്‌പക്ഷം ഇടതുമുന്നണിയിലേക്ക്. ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി. ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. കോ​ട്ട​യ​ത്ത് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. കര്‍ഷകര്‍ക്കു വേണ്ടി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. രാ​ജ്യ​സ​ഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. ധാർമികത ഉയർത്തിപിടിച്ചാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കി.  ദീർഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിക്കുന്നത്. 38 വർഷത്തിന് ശേഷമാണ് മുന്നണിമാറ്റം. 1982ന് ശേഷമാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം ചേരുന്നത്.

Also read : രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനം; മാണിയുടെ ആത്മാവ് ജോസിനോട് പൊറുക്കില്ല : എംഎം ഹസൻ

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് മുതല്‍ ഇന്ന് വരെ കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫിനെ കെട്ടിപൊക്കിയത് കെ.എം മാണിയാണ്. 38 വര്‍ഷം ഉയര്‍ച്ചയിലും താഴ്‌ചയിലും യു.ഡി.എഫിന് ഒപ്പമാണ് കേരള കോണ്‍ഗ്രസ് നിന്നത്. കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് യു.ഡി.എഫ് അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ ചതിച്ചു. ഞങ്ങളുടെ എം.എല്‍.എമാര്‍‌ നിയമസഭയില്‍ അപമാനിക്കപ്പെട്ടു. ഒരു പരാതിയും ഞങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊടുത്ത ഒരു പരാതികളും യു.ഡി.എഫ് പരിഗണിച്ചില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വെ​റും പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​ര​ത്തി​ന്‍റെ പേ​രി​ല്‍ ച​രി​ത്ര​ത്തി​ലിതുവരെ ഒ​രു രാ​ഷ്ട്രി​യ പ്ര​സ്ഥാ​ന​ത്തെയും ഒ​രു മു​ന്ന​ണി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടി​ല്ല. 38 വ​ര്‍​ഷം ഒ​പ്പം നി​ന്ന മു​ന്ന​ണി​യി​ല്‍ നി​ന്നു​മാ​ണ് കേ​ര​ള​കോ​ൺ​ഗ്ര​സി​നെ പു​റ​ത്താ​ക്കി​യ​ത്. 2016ല്‍ ​ച​ര​ല്‍​കു​ന്നി​ല്‍ വ​ച്ച് യു​ഡി​എ​ഫ് വി​ടാ​നു​ള്ള തീ​രു​മാ​നം സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ല്ലാ​വ​ര്‍​ക്കും അ​റി​യാവുന്നതാണ്, അ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ മാ​ണി​സാ​റി​നോ​ട് വ​ലി​യ സ്‌​നേ​ഹ​പ്ര​ക​ട​ന​മാ​ണ്. ഞ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ അ​തു​ണ്ടാ​യി​ല്ല. ഞ​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ എ​വി​ടെ​യെ​ങ്കി​ലും ച​ര്‍​ച്ച ന​ട​ന്നോ. അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ളു​ടെ എം​എ​ല്‍​എ​മാ​രോ​ട് അ​തി​നെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ടി​ല്ല. മാ​ണി​സാ​റി​ന്‍റെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ വ്യ​ക്ത​മാ​യ അ​ജ​ന്‍​ഡ​യു​ണ്ട്. ആ ​അ​ജ​ന്‍​ഡ​യു​ടെ മു​ന്‍​പി​ല്‍ അ​ടി​യ​റ​വ് വ​യ്ക്കാ​ന്‍ ഈ ​പാ​ര്‍​ട്ടി​ക്ക് സാ​ധി​ക്കി​ല്ല. ആ​ത്മാ​ഭി​മാ​നം പ​ണ​യം​വ​ച്ച് മു​ന്‍​പോ​ട്ട് പോ​കാ​ന്‍ പ​റ്റി​ല്ലെന്നും ജോസ് കെ മാണി  പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button