തിരുവനന്തപുരം: സർക്കാർ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് അച്ചടിക്കുന്നത്. പാഠപുസ്തക അച്ചടിയും വിതരണവും സമയബന്ധിതമായി പൂർത്തിയാക്കാൻ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയെ (കെബിപിഎസ്) ചുമതലപ്പെടുത്തി. 25 കോടി പുസ്തകമാണ് ആദ്യ ടേമിൽ വിതരണം ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ 1.29 കോടിയും മൂന്നാം ഘട്ടത്തിൽ 49 ലക്ഷത്തിന്റെയും വിതരണമാണ് നടക്കുന്നത്. സംസ്ഥാനത്തെ 3300 സൊസൈറ്റികൾ വഴിയാണ് വിതരണം.
ALSO READ: വിമാനയാത്രയ്ക്ക് മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഠപുസ്തകം അച്ചടിക്കാനുള്ള പേപ്പർ കമ്പനിയിൽ നിന്ന്് വാങ്ങാൻ കെപിബിഎസിന് അനുമതി നൽകി. അച്ചടിയിൽ നേരിടുന്ന കാലതാമസം ഒഴിവാക്കി കുട്ടികൾക്ക് സമയബന്ധിതമായി പുസ്തകം ലഭ്യമാക്കാനാണിത്. അച്ചടി മുതൽ അതത് സ്‌കൂൾ സൊസൈറ്റികളിൽ പുസ്തകമെത്തിക്കുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല കെബിപിഎസിനാണ്.
കഴിഞ്ഞ അധ്യയന വർഷം സ്‌കൂൾ അടക്കുന്നതിന് മുമ്പ് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തിരുന്നു. അധികാരത്തിലെത്തി ആദ്യവർഷം മുതൽ പുസ്തകവിതരണം വൈകാതിരിക്കാൻ എൽഡിഎഫ് സർക്കാർ ശ്രദ്ധിക്കുന്നുണ്ട്.
Post Your Comments