ഹവായ്: അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചത്. കിലോയയുടെ ഒരു ഭാഗം മാത്രമാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. വന്‍ സ്‌ഫോടനത്ത്തിന് പിന്നാലെ, ലാവാപ്രവാഹം ആരംഭിച്ചിട്ടുണ്ട്. കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
1983 മുതല്‍ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപര്‍വ്വതമാണ് കിലോയ. 2018 മെയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. സ്‌ഫോടനത്തില്‍ ഹവായിയിലെ ജനവാസ മേഖലയായ ലെയ്ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 700 വീടുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ സ്ഫോടനത്തില്‍ തകര്‍ന്നു.
ശനിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മണിക്കൂറില്‍ 300 മീറ്റര്‍ വേഗതയിൽ എത്തിയ ലാവാപ്രവാഹം നാല്‍പതോളം വീടുകള്‍ മുക്കി. 2000 പേരുടെ പലായനത്തിനു കാരണമായി. ലേസ് എന്നറിയപ്പെടുന്ന വിഷവാതകപടലവും ഇതു പുറത്തുവിട്ടു. പ്രധാനമായും 5 അഗ്നിപര്‍വതങ്ങളാണ് ഹവായിയിലുള്ളത്.
Post Your Comments