ഒഡീഷ: ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ സംഘത്തിന്റെ പരിശീലനം ഒഡീഷയിലെ ഐഎൻഎസ് ചിൽക പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു. നാവികസേനയുടെ ആദ്യ സംഘത്തിൽ 341 വനിതകൾ ഉൾപ്പെടെ 3,000 ട്രെയിനികളുണ്ട്. പരിശീലനത്തിന് ശേഷം സ്ത്രീകളെ കപ്പലുകളിലും വ്യോമതാവളങ്ങളിലും നാവികസേനാ കപ്പലുകളിലും വിന്യസിക്കും.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ നാവികസേനയിൽ വനിതകളെ ഓഫീസർമാരായി നിയമിക്കാൻ തുടങ്ങിയെങ്കിലും നാവികരായി നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്. മറ്റ് അഗ്നിവീറുകൾക്കൊപ്പമാണ് ഇവരുടേയും പരിശീലനം. പരിശീലന സ്ഥാപനം സ്ത്രീസൗഹൃദമാക്കുന്നതിന്, ഐഎൻഎസ് ചിൽക്കയ്ക്ക് നിരവധി പുതിയ സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് മാത്രമായി രണ്ട് പുതിയ അക്കോമഡേഷൻ ബ്ലോക്കുകൾ ഇവിടെയുണ്ട്. സാനിറ്ററി പാഡ് വെൻഡിംഗ്, ഡിസ്‌പോസൽ മെഷീനുകൾ സ്ഥാപിക്കുകയും ട്രെയിനികൾക്കായി പ്രത്യേക ഡൈനിംഗ് ഏരിയ സജ്ജീകരിക്കുകയും ചെയ്തു.
പുരുഷ അഗ്നിവീറുകൾക്കൊപ്പം, വനിതകളും നാല് മാസത്തെ നീന്തൽ, ഡ്രിൽ, ഫയറിംഗ്, പരേഡ് തുടങ്ങിയ കഠിനമായ പരിശീലനത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. പരിശീലന സ്ഥാപനത്തിൽ 13 വനിതാ ഓഫീസർമാർ ഉൾപ്പെടെ 50 ഓഫീസർമാരുണ്ട്.
Post Your Comments