Latest NewsNewsIndia

ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയും: തയാറെടുപ്പുകള്‍ ആരംഭിച്ചതായി എസ് സോമനാഥ്

ഡൽഹി: ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള വിജകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ (നാസഇസ്‌റോ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ടെന്നും 2024 ജനുവരിയില്‍ ആ വിക്ഷേപണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനുമായി ചേര്‍ന്നുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ല.അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലെത്തി ലാന്‍ഡ് ചെയ്യണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചര്‍ച്ചയിലുണ്ട്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്,’ എസ് സോമനാഥ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button