തിരുവനന്തപുരം: എൻഎസ്എസിന്റെ ശരിദൂര നിലപാട് ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും, ബി ജെ പി തിളക്കമാർന്ന വിജയം നേടുമെന്നും ബിജെപി വക്താവ് ജെആർ പദ്മകുമാർ വ്യക്തമാക്കി. അതേസമയം, വട്ടിയൂർക്കാവിൽ എൻഎസ്എസ് കരയോഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വ്യോമസേനാ ഹെലിക്കോപ്റ്റര്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു
വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ ജനഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം യുഡിഎഫ് ഒത്താശയോടെ എൽഡിഎഫ് നടത്തുന്നതായും എൻഡിഎ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിനായി മണ്ഡലത്തിൽ സിപിഎം- കോൺഗ്രസ് ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്നും പദ്മകുമാർ വ്യക്തമാക്കി. എൻഎസ്എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ വട്ടിയൂർക്കാവിൽ എൻഡിഎക്കുണ്ടെന്ന് ബിജെപി വക്താവ് ജെആർ പദ്മകുമാർ പറഞ്ഞു.
Post Your Comments