കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. പ്രാഥമിക ചോദ്യം ചെയ്യലിൽ തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഷാരൂഖ് സെയ്ഫിയെ കേരള പോലീസിന് കൈമാറിയിരിക്കുകയാണ്.
ഷാരൂഖ് സെയ്ഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ നിന്ന് ചില രേഖകളും ഡയറിയുടെ പേജുകളും കേരള പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാരൂഖ് പരിവർത്തനത്തിന് വിധേയനയെന്ന സൂചനകളാണ് ഈ രേഖകൾ പരിശോധിച്ചതിലുടെ പോലീസിന് വ്യക്തമായിട്ടുള്ളത്.
ട്രെയിൻ ആക്രമണം: പ്രതിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു
ഷാരൂഖ് തൻ്റെ ഡയറിയുടെ പേജുകളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ചില കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. DO IT, LETS DO IT തുടങ്ങിയ വാക്കുകളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഷാരൂഖ് ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. സബ്സ്ക്രെെബേഴ്സ് വളരെ കുറവായിരുന്നു എങ്കിലും, ഈ ചാനലിലുടെയാണ് ഷാരൂഖിനെ `ചില ശക്തികൾ´ പിന്തുടർന്നിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ഏപ്രിൽ രണ്ടിന് കോഴിക്കോട്ട് വെച്ചാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൻ്റെ കോച്ചിലെ യാത്രക്കാരെ അജ്ഞാതൻ തീകൊളുത്തിയത്. ഈ സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒൻപത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. കോരപ്പുഴ പാലം എത്തുന്നതിന് തൊട്ടു മൻപായിരുന്നു ആക്രമണം നടന്നത്. ഈ കേസിലാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് ഷാരൂഖ് സൈഫിയെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളത്ത് 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയില്‍
ഷാരൂഖിനെ ചിലർ ഓൺലൈൻ വഴി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ഷാരൂഖ് ഉന്നയിച്ചത്.
അടുത്തിടെ ഷാരൂഖ് തൻ്റെ ജീവിതശൈലിയിൽ മാറ്റം വരുത്തിയതായി അന്വേഷണ ഏജൻസികൾക്ക് മനസ്സിലായിട്ടുണ്ട്. 2022 ജൂണിൽ സിഗരറ്റ് ഉൾപ്പെടെയുള്ള മറ്റ് ദുശ്ശീലങ്ങൾ ഷാരൂഖ് ഉപേക്ഷിച്ചു. ഇത് മാത്രമല്ല മുടങ്ങാതെ നിസ്കരിക്കാനും ആരംഭിച്ചിരുന്നു. ഷാരൂഖിനെതിരെ കേരള പോലീസ് ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. റെയിൽവേ നിയമപ്രകാരവും റെയിൽവേ പോലീസും കേസെടുത്തിട്ടുണ്ട്. യുഎപിഎ പ്രകാരം ഷാരൂഖിനെതിരെ നടപടിയെടുക്കാൻ ഏജൻസികൾ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments