കുവൈറ്റ് സിറ്റി : പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. 2025നകം 16ലക്ഷം ബാരൽ ആക്കാനാണു നിർദേശം. ആദ്യം 20 ലക്ഷം ബാരൽ ആയി ഉയർത്തുവാൻ പദ്ധതിയി ട്ടെങ്കിലും, പിന്നീട് നിർദിഷ്ട ലക്ഷ്യത്തിൽനിന്ന് 20% കുറച്ച് 16 ലക്ഷം ബാരൽ ഉത്പാദനമാക്കുകയാണ് പുതിയ ലക്ഷ്യമെന്ന് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെഎൻപിസി) സിഇഒ വലീദ് ഖാലിദ് അൽ ബദർ അറിയിച്ചു. കഴിഞ്ഞ വർഷമാണ് 20ലക്ഷം ബാരൽ സംബന്ധിച്ച് പ്രഖ്യാപിച്ചത്.
Also read : സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം
അതേസമയം കുവൈറ്റ് പെട്രോളിയം കമ്പനി (കെപിസി)യും പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹിന്റെ അധ്യക്ഷതയിലുള്ള സുപ്രിം പെട്രോളിയം കൗൺസിലും പുതിയ നിർദേശം അംഗീകരിക്കേണ്ടതുണ്ട്. 2040നകം രാജ്യത്തെ ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം 4.75 ദശലക്ഷം ബാരൽ ആയി ഉയർത്തുന്നതിനായി സംസ്കരണശേഷി 20 ലക്ഷം ബാരലുമായി വർധിപ്പിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ ഉത്പാദന, സംസ്കരണ തന്ത്രം 4മുതൽ 5 വരെ വർഷത്തിനുള്ളിൽ പുതുക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പുതിയ നിർദേശമെന്നും വലീദ് വ്യക്തമാക്കി.
Post Your Comments