
കോഴിക്കോട്: നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞു കോഴിക്കോട് ഓമശ്ശേരി മുടൂരിൽ ഒരാൾ മരിച്ചു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശി ശരവണിന്‍റെ നില ഗുരുതരമാണ്. മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകടത്തിന് പിന്നിലെന്ന് സംശയം. മരിച്ചയാളുടെ അരയിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പകുതി കുടിച്ച നിലയിലായിരുന്നു മദ്യക്കുപ്പി.
Post Your Comments