Latest NewsNewsKuwaitGulf

കുവൈത്തിലെത്തിയ പ്രവാസികൾ ചെയ്തത് മയക്കുമരുന്ന് ഇടപാട് : പിടിയിലായത് 30 പേർ

ഫീൽഡ് ടീമുകൾ വിവിധ പ്രദേശങ്ങളിൽ ഒരേസമയമാണ് നിരവധി ഓപ്പറേഷനുകൾ നടത്തിയത്

കുവൈത്ത് : കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ പ്രവാസികളടക്കം 30 പേർ അറസ്റ്റില്‍. 14 കുവൈത്തി പൗരന്മാർ, 5 ബിദൂൺ, 7 ബംഗ്ലാദേശികൾ, 2 ഇന്ത്യക്കാർ, ഒന്ന് വീതം സൗദി പൗരനും ഇറാനിയൻ പൗരനും അറസ്റ്റിലായി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശോധന ക്യാമ്പയിൻ നടക്കുന്നത്. ഫീൽഡ് ടീമുകൾ വിവിധ പ്രദേശങ്ങളിൽ ഒരേസമയമാണ് നിരവധി ഓപ്പറേഷനുകൾ നടത്തിയത്.

അതിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button