
പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ ആക്കുന്നതിനായാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന് സംഘമാണ് ബെൽജിയത്തിലേക്ക് പുറപ്പെടുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിക്ക് യാത്ര ചെയ്യാൻ ആകില്ല, ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി സൂചനയുണ്ട്. തനിക്കെതിരായ ഇൻ്റർപോളിൻ്റെ റെഡ് കോർണർ നോട്ടീസ് നിയമപോരാട്ടത്തിലൂടെ പിൻവലിപ്പിക്കാനും മെഹുൽ ചോക്സിക്ക് കഴിഞ്ഞിരുന്നു.
പഞ്ചാബ് നാഡീഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട കുറ്റവാളി മെഹുൽ ചോക്സിയെ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ൽ ആൻ്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി, രക്‌താർബുദ ചികിത്സയ്ക്കാണ്, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെൽജിയത്തിൽ എത്തിയത്. ഇന്ത്യൻ, ആൻ്റിഗ്വ ആൻഡ് ബാർബുഡ പൗരത്വങ്ങൾ മറച്ചുവെച്ചാണ് മെഹുൽ ചോക്സി ബെൽജിയത്തിൽ താമസ പെർമിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം. ആൻ്റ് വെർപ്പിൽ വച്ചു ഏപ്രിൽ 12 നാണ് ചോക്‌സി സാന്നിധ്യം, വിട്ടുകൊടുക്കുന്നത് ഇന്ത്യ ആവശ്യപ്പെട്ടതായി ബെൽജിയം സ്ഥിരീകരിച്ചു.
Post Your Comments