KuwaitGulf

തൊഴിൽ നിയമങ്ങളുടെ ലംഘനം : കഴിഞ്ഞ വർഷം കുവൈറ്റ് നാട് കടത്തിയത് മുപ്പത്തയ്യായിരത്തോളം പ്രവാസികളെ

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌

കുവൈറ്റ് : റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏതാണ്ട് മുപ്പത്തയ്യായിരത്തോളം പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഡീപോർറ്റേഷൻ വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button