Latest NewsSaudi ArabiaNewsGulf

സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം

റിയാദ് : സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം. നിലവില്‍ സൗദിയിലെ വിദേശികള്‍ക്ക് ഈടാക്കിക്കൊണ്ടിരിക്കുന്ന ലെവിയില്‍ ചില ഇളവു നല്‍കും. വ്യവസായ സ്ഥാപനങ്ങളില്‍ ജോലിയിലുള്ള വിദേശികള്‍ക്കാണ് ലെവിയില്‍ ഇളവ് നല്‍കുന്നത്. ഇതുസംബന്ധിച്ച പൂര്‍ണവിവരം താമസിയാതെ പ്രഖ്യാപിക്കും.

Read Also ; പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷമില്ല : ഇസ്രയേലില്‍ അനിശ്ചിതത്വം തുടരുന്നു

അഞ്ചു വര്‍ഷത്തേക്കാണ് ഫാക്ടറികള്‍ക്ക് ലെവിയില്‍ ഇളവുലഭിക്കുക. ലെവിയില്‍ ഇളവുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ഏകോപനം നടത്തിവരുകയാണ്.

ഇതുസംബന്ധിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും നിര്‍ണയിക്കാന്‍ വ്യവസായ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിഷന്‍ 2030-ന്റെ ഭാഗമായി വ്യാവസായിക നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനാണ് വ്യവസായ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിലവിലുള്ള ലെവിയില്‍ ഇളവുനല്‍കാന്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button