
കുവൈറ്റ് സിറ്റി : രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് പുറത്തിറക്കി. മാർച്ച് 20-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാർച്ച് 30, ഞായറാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മാർച്ച് 30, 31, ഏപ്രിൽ 1 എന്നീ മൂന്ന് ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ ഏപ്രിൽ 2, ബുധനാഴ്ച പുനരാരംഭിക്കുന്നതാണ്.
എന്നാൽ മാർച്ച് 31, തിങ്കളാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അഞ്ച് ദിവസത്തെ അവധി ഉണ്ടായിരിക്കുന്നതാണെന്ന് സിവിൽ സർവീസ് കമ്മിഷൻ കൂട്ടിച്ചേർത്തു. മാർച്ച് 30, 31, ഏപ്രിൽ 1, 2, 3 എന്നീ അഞ്ച് ദിനങ്ങളിലായിരിക്കും ഈ അവധി.
ഈ സാഹചര്യത്തിൽ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ ഏപ്രിൽ 6, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്. മാർച്ച് 13-ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടിരുന്നു.
Post Your Comments