ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ഒസസൂനയാണ് എതിരാളികൾ. ഒസസൂനയുടെ ഗ്രൗണ്ടിലാണ് മത്സരം.
ALSO READ: നേരത്തെ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഈ കപ്പൽ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി
ആദ്യ മത്സരത്തിൽ അത്‍ലറ്റിക്കോ ബിൽബാവോയോട് തോറ്റ ബാഴ്‌സലോണ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ ബെറ്റിസിനെ തോൽപിച്ചിരുന്നു. പരിക്കേറ്റ നായകന്‍ ലിയോണൽ മെസി ബാഴ്‌സക്കായി കളിക്കില്ല. എന്നാല്‍ മെസി ടീമിനൊപ്പം മുഴുവൻ സമയവും പരിശീലനം നടത്തുന്നുണ്ട്. പരിക്കേറ്റ ലൂയിസ് സുവരാസും ഉസ്‌മാൻ ഡെംബലേയും ബാഴ്‌സ നിരയിലുണ്ടാവില്ല.
ALSO READ: ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണു; ന്യൂസിലൻഡ് ആരാധകന് സംഭവിച്ചത്
ഇരുടീമുകളും ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു. നിലവില്‍ ഗോള്‍ശരാശരിയിൽ നാപ്പോളി മൂന്നാമതും യുവന്‍റസ് ഏഴാം സ്ഥാനത്തുമാണ്. ന്യുമോണിയ കാരണം വിശ്രമത്തിലായിരുന്ന യുവന്‍റസ് പരിശീലകന്‍ സാരി ഡഗൗട്ടിൽ തിരിച്ചെത്തുമെന്ന് സൂചനയുണ്ട്. ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ വമ്പന്‍ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ യുവന്‍റസ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15ന് യുവന്‍റസ് മൈതാനത്താണ് മത്സരം.
Post Your Comments