USALatest News

നേരത്തെ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഈ കപ്പൽ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി

ന്യൂയോർക്ക്: നേരത്തേ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച അഡ്രിയാന്‍ ഡര്‍യ വണ്ണിനെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച കപ്പലാണ് ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: കാമുകനൊപ്പം പതിനേഴാം വയസ്സില്‍ ഇറങ്ങിപ്പോയി; രണ്ടുവര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകൊണ്ട് ദാരുണാന്ത്യം

സിറിയന്‍ തുറമുഖമായ ടാര്‍ട്ടസ് ലക്ഷ്യം വെച്ച് കപ്പല്‍ നീങ്ങുന്നതായുള്ള വിശ്വസനീയ വിവരം തങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് കപ്പിലനെ കുറിച്ച് നല്‍കിയ ഉറപ്പ് വിശ്വസിച്ചത് തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണെന്നും പോംപിയോ പറഞ്ഞു.

ALSO READ: ജനാലകള്‍ തുറന്നിട്ട് കാമുകിയ്ക്കും ലൈംഗികതൊഴിലാളികള്‍ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തി ഷെയ്ന്‍ വോണ്‍

21 ലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡോയില്‍ അനധികൃതമായി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്ക കപ്പലിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ചിലവഴിക്കാനാണ് ഇറാന്റെ ഉദ്ദേശമെന്നും അമേരിക്ക ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button