മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണ ഇന്നിറങ്ങും. ലെവാന്‍റയാണ് ബാഴ്‌സലോണയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30ന് ലെവാന്‍റയുടെ മൈതാനത്താണ് മത്സരം. 29 കളിയിൽ 57 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബാഴ്‌സലോണ. ലെവാന്‍റയെ തോൽപിച്ചാൽ ബാഴ്‌സലോണ 60 പോയിന്‍റുള്ള സെവില്ലയ്‌ക്കൊപ്പമെത്തും.
31 മത്സരങ്ങളിൽ നിന്നാണ് സെവില്ല 60 പോയിന്‍റിലെത്തിയത്. ഗോൾ ശരാശരിയില്‍ മുന്നിലായതിനാൽ ഇന്ന് ജയിച്ചാൽ ബാഴ്‌സലോണ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും. അതേസമയം, പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിലെത്താനാണ് കൂടുതല്‍ സാധ്യതയെന്നിരിക്കെ താരത്തിന് മികച്ച ഓഫര്‍ നല്‍കി കൊണ്ടുവരാനാണ് ബാഴ്‌സയുടെ ശ്രമം.
Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം: സിറ്റിയും ലിവർപൂളും നേർക്കുനേർ
ഈ സീസണ്‍ അവസാനത്തോടെ പിഎസ്ജിയുമായി കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന് ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ മറ്റ് ഏത് ലീഗിലേക്ക് വേണമെങ്കിലും ചേക്കേറാം. സാവിയുടെ കീഴില്‍ ബാഴ്‌സലോണ മികച്ച ഫോമിലായതിനാൽ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ക്ലബ്ബിലേക്ക് എത്താന്‍ കാരണമായി മാറിയിട്ടുണ്ട്.
Post Your Comments