Latest NewsFootballNewsSports

അഭ്യൂഹങ്ങൾക്ക് വിരാമം: റോബർട്ട് ലെവൻഡോവ്സ്‍കി ബാഴ്സലോണയിൽ

മാഡ്രിഡ്: പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്‍കി ബാഴ്സലോണയിൽ. ലെവൻഡോവ്സ്‍കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി. 45 ദശലക്ഷം യൂറോയാണ് താരത്തിനായി ബാഴ്സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

ലെവൻഡോവ്സ്‍കിയുടെ കരാർ ഉടൻ പൂർത്തിയാക്കുമെങ്കിലും താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങ് വൈകിയേക്കും. ചെൽസി, പിഎസ്‌ജി തുടങ്ങിയ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ലെവൻഡോവ്സ്‍കി ബാഴ്സലോണയിലെത്തുന്നത്. ഒരുവർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ലെവൻഡോവ്സ്‍കി ബയേൺ മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read Also:- വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം!

ഈ സീസണില്‍ ക്രിസ്റ്റൻസെൻ, കെസീ, റഫീഞ്ഞ എന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ ലെവൻഡോവ്സ്‍കിയെ കൂടി എത്തിക്കുന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, സെനഗല്‍ സെന്റര്‍ബാക്ക് കലിദൗ കൗലിബലി ചെല്‍സിയിലേക്ക്. ഇറ്റാലിയന്‍ ടീം നാപോളിയില്‍ നിന്നാണ് കൗലിബലി ചെല്‍സിയിലെത്തുന്നത്. 40 മില്യണ്‍ യൂറോ നല്‍കിയാണ് കൗലിബലിയെ ചെല്‍സി സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button