Latest NewsCricket

ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണു; ന്യൂസിലൻഡ് ആരാധകന് സംഭവിച്ചത്

ലോർഡ്‌സ്: ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണ ആരാധകൻ കട്ടിലിൽ നിന്നെഴുന്നേറ്റത്‌ 46 ദിവസങ്ങൾക്കു ശേഷം. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന്റെ ആഘാതമാണ് ന്യൂസിലാന്‍ഡ് ആരാധകനായ ജെഫറി ട്വിഗിനെ തളര്‍ത്തിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ച മുപ്പത്തിയൊന്നുകാരനായ ജെഫറി ട്വിഗ് കിടക്ക വിട്ട് എഴുന്നേറ്റു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 46 ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം എഴുന്നേറ്റതെന്നാണ് റിപ്പോർട്ട്.

ALSO READ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും , സായ് പ്രണീതും : മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തായി

ജൂലൈ 15ന് വൈകുന്നേരമായിട്ടും ജെഫറി ഉണരാതിരുന്നതോടെ ഭാര്യ വന്ന് വിളിച്ചു. എഴുന്നേല്‍ക്കാതിരുന്നെങ്കിലും തങ്ങളത് കാര്യമാക്കിയില്ലെന്ന് ഭാര്യ ലൂയിസ പറയുന്നു. അഞ്ച് ദിവസം ഈ കിടപ്പ് കിടന്നതിന് ശേഷം മാത്രമാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് മനസിലാക്കിയത്. രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 380 മില്ലിഗ്രാം ആയതോടെ വീണതാണ് ജെഫറി.

ALSO READ: നെഹ്‌റു ട്രോഫി ജലോത്സവം നടക്കാന്‍ മണിക്കൂറുകൾ മാത്രം; മാധ്യമങ്ങള്‍ക്ക് വിലക്ക്

ജെഫറിയെ നിരാശയില്‍ നിന്ന് മടക്കിക്കൊണ്ടു വരുന്നതിനായി വീട്ടിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട അടയാളങ്ങളെല്ലാം അവര്‍ മാറ്റി. ഇങ്ങനെയുള്ള പരിചരണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ ജെഫറി കിടക്കയിൽ നിന്നെഴുന്നേറ്റത്. ട്യൂബിലൂടെയായിരുന്നു പിന്നീട് ജഫറിയെ ഭക്ഷണം നല്‍കിയത്. സഹായം തേടി ഇവര്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനേയും സമീപിച്ചു. കീവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ജെഫറിയെ കാണാനെത്തി. എന്നാല്‍ ഗപ്റ്റിലിനെ കണ്ടതോടെ രോഷാകുലനായ ജെഫറി ഇറങ്ങി പോവാന്‍ അദ്ദേഹത്തോട് ആക്രോശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button