മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചു. ലീഗിൽ 29 മത്സരങ്ങളിൽ 70 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും 28 മത്സരങ്ങളിൽ 66 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട്. ഇതോടെ, പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം കൂടുതൽ ശക്തമായി. 34 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ്.
അതേസമയം, ലാ ലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. മയോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്. കരീം ബെൻസെമ ഇരട്ട ഗോളും വിനീഷ്യസ് ഒരു ഗോളും നേടി. 55-ാം മിനിറ്റിൽ വിനീഷ്യസിന്റെ ഗോളിൽ റയൽ ലീഡെടുത്തു. 77-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിന്റെ രണ്ടാം ഗോള്‍ നേടിയ ബെന്‍സെമ 82-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു.
Read Also:- പരമ്പര നേട്ടം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം
സീസണിലെ മിന്നും ഫോം മയോർക്കയ്‌ക്കെതിരെയും തുടരുകയായിരുന്നു ബെൻസെമ-വിനീഷ്യസ് സഖ്യം. ജയത്തോടെ 66 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 10 പോയിന്‍റിന്‍റെ ലീഡാണ് റയലിനുള്ളത്.
Post Your Comments