CricketLatest News

ഈ സംസ്ഥാനത്തു നിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ

ജയ്പൂർ: ചരിത്രത്തിൽ ആദ്യമായി രാജസ്ഥാനിൽനിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ. രാജസ്ഥാന്‍ ക്രിക്കറ്റ് ടീമിലുള്ള ഫാസ്റ്റ് ബോളർമാരായ ഖലീൽ അഹമ്മദ്, ദീപക് ചഹർ എന്നിവരും സ്പിൻ ബോളര്‍ രാഹുൽ ചഹറുമാണ് വിൻഡീസിനെതിരായ ട്വന്റി20 ടീമിലുള്ള താരങ്ങൾ.

വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ പരമ്പരയുടെ ഭാഗമായി മൂന്ന് താരങ്ങളും വെസ്റ്റ് ഇൻഡീസിലാണു നിലവിലുള്ളത്. ഖലീൽ അഹമ്മദും ദീപക് ചഹറും സീനിയർ ടീമിൽ കഴിഞ്ഞ വര്‍ഷമാണ് അരങ്ങേറിയത്. രാഹുൽ ചഹർ പുതുമുഖമാണ്.

ബന്ധുക്കളായ രാഹുലും ദീപക്കും ഒരേ സമയം ഇന്ത്യയ്ക്കായി കളിക്കുന്നതു സന്തോഷം നൽ‌കുന്ന കാര്യമാണെന്ന് ഇവരുടെ കുടുംബം പ്രതികരിച്ചു. ടീമിൽ ഇടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അടുത്ത പത്ത് വർഷത്തേക്കു ടീമിൽ സ്ഥിരം സാന്നിധ്യമാകാനുള്ള അവസരമാണിതെന്നും ബോളർ‌ ഖലീൽ അഹമ്മദ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button