ജെയ്പ്പൂര്‍: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വന്‍ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.
Read Also: അഭിമന്യു വധക്കേസിന്റെ നിർണായക ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം
രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി ആരോഗ്യമന്ത്രി ഹീരാലാല്‍ നഗര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുണ്ട്. അപകടസ്ഥലത്ത് ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ താഴ്ന്ന നിലയിലായിരുന്നു. അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Post Your Comments