CricketIndia

ചാംപ്യന്‍സ് ട്രോഫി: സുരക്ഷ പ്രധാനം, ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ല

ICC ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉൾപ്പടെ മത്സരങ്ങൾ പൂർണമായും പാകിസ്താനിൽ നടത്തണമെന്നാണ് പിസിബി നിലപാട്.

മറ്റ് രാജ്യങ്ങൾക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്നം ഇന്ത്യൻ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യൻ ടീം പാകിസ്താനിൽ കളിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലിൽ നടത്താമെന്നാണ് ബിസിസിഐ ആവർത്തിക്കുന്നത്.

ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്‍രീകെ ഇൻസാഫ് പാർട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കൻ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്നം ഐസിസി യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button