ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 2 പേർക്ക് ദാരുണാന്ത്യം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതോടെയാണ് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറിയത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലാണ് സംഭവം. ഘോഷയാത്ര കടന്ന് പോകുന്നതിനിടെ ബൊലോറ കാർ അപ്രതീക്ഷിതമായി ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലുള്ള ദേഗാനയിലാണ് അപകടം നടന്നത്. വിശ്വകർമ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞെടുത്തത്. അപകടം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ അജ്മീറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
Post Your Comments