Latest NewsNewsIndia

ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം, നട്ടെല്ലിനു വെടിയേറ്റ പെണ്‍കുട്ടിയെ കോടാലികൊണ്ടും വെട്ടി

പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

ജയ്പൂര്‍: ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. രാജസ്ഥാനിലാണ് സംഭവം. പ്രതിയായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: പുല്‍പ്പള്ളി പ്രതിഷേധങ്ങളില്‍ കേസെടുക്കാന്‍ പൊലീസ്

ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെണ്‍കുട്ടിയെ വെടിവയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം പെണ്‍കുട്ടിയെ കോടാലി കൊണ്ട് വെട്ടി.

നട്ടെല്ലിനു വെടിയേറ്റ പെണ്‍കുട്ടിയുടെ തലയിലും കാലിലും കൈയിലും തോളിലും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ഇപ്പോള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി യാദവിനെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. പ്രതിയുടെ ഒരു കാല് നഷ്ടമായിട്ടുണ്ട്. അപകടമാണോ ആത്മഹത്യാശ്രമമാണോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button